---
title: "ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്ന പരാതി; ഭർത്താവിനെതിരെ കേസ്"
english_title: "Woman Alleges Husband Sold Private Videos Online, Booked"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379019/husband-sold-private-videos-woman-complaint-kerala`"
published_at: "2026-08-18T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83e767b65c5_1000719177.jpg"
keywords: ["Domestic Violence", "Cyber Crime", "IT Act", "Women Safety", "Kerala Police", "Private Video Leak"]
---

# ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്ന പരാതി; ഭർത്താവിനെതിരെ കേസ്

> **Lead Summary:** പത്തനംതിട്ട: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്നും പിന്നീട് ക്രൂരമായി മർദിച്ചുവെന്നും യുവതിയുടെ പരാതി. കൊല്ലം ജില്ല സ്വദേശികളായ ദമ്പതികളാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

## Article Content

പത്തനംതിട്ട: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്നും പിന്നീട് ക്രൂരമായി മർദിച്ചുവെന്നും യുവതിയുടെ പരാതി. കൊല്ലം ജില്ല സ്വദേശികളായ ദമ്പതികളാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന യുവതി നാട്ടിലെത്തിയ ശേഷമാണ് പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്. ഫോൺ സംഭാഷണങ്ങളും മറ്റ് തെളിവുകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

പരാതിയിൽ യുവതി പറയുന്നത് ഇങ്ങനെ: കാണാനെന്ന പേരിലാണ് ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ആ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ഈ വിവരം സുഹൃത്തുക്കളാണ് ആദ്യം യുവതിയെ അറിയിച്ചത്.

ഭർത്താവിനെ കൗൺസിലിങ്ങിലൂടെ ശരിയാക്കാമെന്ന പ്രതീക്ഷയിലാണ് യുവതി അദ്ദേഹത്തെ നാട്ടിലെത്തിച്ചത്. ഇരുവരും രണ്ടു ദിവസം കൗൺസിലിങ്ങിന് പോയി. മൂന്നാം ദിവസം ഭർത്താവ് യുവതിയെ ക്രൂരമായി മർദിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379019/husband-sold-private-videos-woman-complaint-kerala`)